നേരറിവിന്റെ, വർത്തമാനകാലത്തിന്റെ ശബ്ദമായി... നാടിനൊപ്പം, ജനങ്ങൾക്കൊപ്പം..

കേരള പഞ്ചായത്ത് വാർത്താ ചാനൽ...

കേരള പഞ്ചായത്ത് വാർത്താ ചാനലിനെക്കുറിച്ച്…

2020 നവംബർ മാസത്തിൽ കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം മാധ്യമമായി കേരള പഞ്ചായത്ത്‌ വാർത്ത ചാനൽ രൂപീകൃതമായി.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽ KPV മീഡിയ ടീം എത്തുകയും വാർത്തകൾ ശേഖരിക്കുകയും, തത്സമയം ആ വാർത്ത ലിങ്ക് ഷെയർ ചെയ്യുന്നതിന് 14 ജില്ലകളിലും തദ്ദേശ ഭരണാധിപന്മാരുടെയും , സെക്രട്ടറിമാരുടെയും watsapp ഗ്രുപ്പ് ക്രീയേറ്റ് ചെയ്തു പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

Youtube, Insta, Facebook തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികൾ,, ഉദ്യോഗസ്ഥർ, അവരുടെ വാർത്തകൾ തൽസമയം വോയിസ് ഓഫ് പഞ്ചായത്ത്‌ എന്ന പേരിൽ വായിക്കുകയും, തത്സമയം ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു

എന്റെ ഗ്രാമം, നാട്ടുവിശേഷം, ജനനായകൻ, ഏണിപ്പടികൾ, പുതുപുലരി, ആയുർ ആരോഗ്യ കേരളം, ജില്ലാ വാർത്തകൾ, ഹലോ സ്പീക്കിംഗ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ ചാനൽ സംപ്രേഷണം ചെയ്തു വരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇവന്റ് പ്രോഗ്രാമുകളിൽ മുഖ്യ പങ്കാളിത്തം വഹിക്കുവാൻ കേരള പഞ്ചായത്ത് വാർത്താ ചാനലിന് സാധിച്ചു.

മീഡിയ ട്രെയിനിങ് കോഴ്സ് നൽകി വിജയകരമായി പൂർത്തിയാക്കിയവർക്ക് കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ വിവിധ തസ്തികകളിലേക്ക് ജോലി നൽകുന്നു.ഇതോടൊപ്പം മെഡിക്കൽ ക്യാമ്പുകൾ,
വിവിധ ട്രെയിനിങ്ങുകൾ എന്നിവയെല്ലാം സംഘടിപ്പിച്ചു നിരവധി തൊഴിൽ അവസരങ്ങൾ നൽകുന്നു.

എന്റെ ഗ്രാമം എന്ന പ്രോഗ്രാമിലൂടെ വാർഡ് തോറും ജനപ്രതിനിധികൾ ജനങ്ങൾ, ഉദ്യോഗസ്ത്തർ എന്നിവരെയെല്ലാം ചേർത്ത് നാടിന്റെ വിഷയങ്ങളും, ജനങ്ങളുടെ വിഷയങ്ങളും, വികസന പദ്ധതികളെയും കുറിച്ച് ഒരു തുറന്ന ചർച്ച വേദി ഒരുക്കി. മാതൃകാപരമായ പരിപാടിയായി എന്റെ ഗ്രാമത്തെ ജനങ്ങൾ കണ്ടു.

ഹലോ സ്പീക്കിംഗ് എന്ന പ്രോഗ്രാമിലൂടെ ജനങ്ങൾക്ക് അവരുടെ പരാതികളും, സംശയങ്ങളും ജനപ്രതിനിധികളോടും, ഉദ്യോഗസ്ഥരോടും പങ്കുവയ്ക്കുവാനും, സംവദിക്കുവാനും, പരിഹരിക്കുവാനുമുള്ള ഫോണിങ് പ്രോഗ്രാമായി മാറി.

വിവിധ വികസന പ്രവർത്തനങ്ങളുടെ വീഡിയോസ് Reels, Shortsvideo, 3min, 5min , 15 mi~ etc സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഓരോ വർഷം തോറും 20min HD വീഡിയോ തയ്യാറാക്കി നൽകുകയും
Kpv എല്ലാ വർഷവും സംഘടിപ്പിക്കുന്ന സമഗ്ര അന്താരാഷ്ട്ര തദ്ദേശ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഈ ഫെസ്റ്റ് ഗവേഷണ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ഭരണകർത്താക്കൾ എന്നിവർക്കെല്ലാം തദ്ദേശ വികസനത്തിന്റെ പഠന വിഷയമാക്കുവാനും കഴിയുന്നു.

മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങൾക്ക് സമഗ്ര അവാർഡ് നൽകി ആദരിച്ചു.
കൂടാതെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവർക്ക് സേവന പുരസ്കാരവും, കലാസാംസ്കാരിക മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് സാഫല്യ പുരസ്കാരവും നൽകി മാതൃകയായി.

5 വർഷത്തിന്റെ തിളക്കത്തിൽ എത്തി നിൽക്കുമ്പോൾ കേരള പഞ്ചായത്ത് വാർത്ത
ചാനൽ നൽകുന്ന മികവുറ്റ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും, ജനങ്ങളെയും ഒരു കണ്ണാടിയിൽ ചേർത്തു നിർത്തുന്നു തദ്ദേശക കണ്ണാടിയിലൂടെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ഡയറക്ടറി ക്യു ആർ കോഡിലൂടെ തദ്ദേശക കണ്ണാടി എന്ന പേരിൽ പുറത്തിറക്കുന്നു. Youtube, insta, watsapp, chatboat തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഹെൽപ്പ് ഡെസ്ക്, തൽസമയ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, വിവിധ സേവനങ്ങൾ, ഓൺലൈൻ മാർക്കറ്റിംഗ് etc…. തുടങ്ങി നിരവധി സേവനങ്ങൾ തദ്ദേശക കണ്ണാടി വെബ്സൈറ്റിൽ ഉൾപ്പെടുന്നു. തദ്ദേശ കണ്ണാടിയിലെ ഓരോ പേജും ഓരോ തദ്ദേശസ്ഥാപനങ്ങൾക്കായി നൽകുന്നു. കേരള പഞ്ചായത്ത് വാർത്താ ചാനൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റ് പ്ലാറ്റ്ഫോം കൂടിയാണ് തദ്ദേശക കണ്ണാടി

ജനപ്രതിനിധികൾക്ക് അവരുടെ സാമൂഹിക പ്രതിബദ്ധതയോടെ അഞ്ചുവർഷക്കാലം നാടിനായി ചെയ്ത സേവനങ്ങളെക്കുറിച്ച് പൊതുജന സമക്ഷം അവതരിപ്പിക്കുവാൻ, പ്രദർശിപ്പിക്കുവാൻ- കലാസാംസ്കാരിക പരിപാടിയായി- തദ്ദേശ ഭരണകൂടത്തിന്റെ ഉത്സവമായി കേരള പഞ്ചായത്ത് വാർത്താ ചാനലും,ധ്വനി എന്ന പേരിൽ സംസ്ഥാനതല പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഈ പ്രോഗ്രാമിൽ അഞ്ചുവർഷത്തെ പ്രവർത്തന മികവുകൾക്ക് സ്മൃതിരേഖ പുരസ്‌കാരവും ജനപ്രതിനിധികൾക്ക് ഊഷ്മളമായ യാത്രയയപ്പും നൽകുന്നു

കേരള പഞ്ചായത്ത് വാർത്താ ചാനൽ നൽകുന്ന ഓരോ പ്രവർത്തനങ്ങളിലും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,
ഗിരീഷ് കുമാർ എസ്
ചെയർമാൻ
കേരള പഞ്ചായത്ത് വാർത്ത ചാനൽ

വിശദവിവരങ്ങൾക്ക് Contact 7559890415,9037410981
Watsapp -8139829209
Email-keralapanchayathnews@gmail.com
Web-www. keralapanchayathvarthakal. com

പ്രമോ വീഡിയോ

വോയ്‌സ് ഓഫ് പഞ്ചായത്ത്‌

ജനനായകൻ പ്രോഗ്രാം

തിരഞ്ഞെടുപ്പ് വാർത്തകൾ

കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരം2021

പ്രതിവാരവാർത്ത

പുതുപുലരി

ആയുർ ആരോഗ്യ കേരളം

എന്റെ ഗ്രാമം

നാട്ടുവിശേഷം

മാസ്റ്റർ ഷെഫ്

ഇവിടം സ്വർഗ്ഗമാണ്

നാട്ടുവിശേഷം

യവനിക പുരസ്കാരം

കേരള പഞ്ചായത്ത് വാർത്ത ചാനൽ നേതൃത്വ ഭാരവാഹികൾ

ചെയർമാൻ
ഗിരീഷ് കുമാർ എസ്സ്

മാനേജിങ് ഡയറക്ടർ
പ്രേമചന്ദ്രൻ നായർ ബി

വൈസ് ചെയർപേഴ്സൺ
ഉഷ സദാനന്ദൻ

കേരള പഞ്ചായത്ത് വാർത്താ ചാനൽ
തദ്ദേശക കണ്ണാടി

കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ അഭിമാനപദ്ധതിയാകുന്ന “തദ്ദേശക കണ്ണാടി” ഒരു നൂതന ഡിജിറ്റൽ മാധ്യമപദ്ധതിയാണ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങൾ സംയോജിപ്പിച്ച്, ഓരോ നാടിന്റെയും സമ്പൂർണ്ണ വിവരങ്ങൾ ജനങ്ങൾക്ക് തുറന്ന് കാണിക്കുന്നൊരു ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമുമാണ്.

തദ്ദേശക കണ്ണാടിയുടെ ലക്ഷ്യങ്ങൾ:

തദ്ദേശ സ്ഥാപനങ്ങളെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായി അറിയാവുന്നവിധം അവതരിപ്പിക്കുക

ഓൺലൈൻ സേവനങ്ങൾ, വാർത്തകൾ, ഡാറ്റ, റിപ്പോർട്ടുകൾ എന്നിവ ഒരു കുടക്കീഴിൽ ക്രമീകരിക്കുക

ജനങ്ങളേയും ജനപ്രതിനിധികളേയും തമ്മിൽ ബന്ധിപ്പിക്കുക

നഗരസഭ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്/ ഡിജിറ്റൽ ഐഡന്റിറ്റി സൃഷ്ടിക്കുക

പ്രധാന സവിശേഷതകൾ
………………..
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ ഡാഷ്ബോർഡ്

ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ഓഫീസുകൾ, ഉദ്യോഗസ്ഥർ, സൈറ്റുകൾ, സേവനങ്ങൾ, എന്നിവയുടെ സമഗ്ര വിവരങ്ങൾ

ഓരോ തദ്ദേശസ്ഥാപനത്തിനും QR കോഡ് സ്കാൻ ചെയ്താൽ ഡയറക്ടറിയിലേക്ക് നേരിട്ടുള്ള ആക്‌സസ്

സോഷ്യൽ മീഡിയ കണക്റ്റ്
………………
YouTube, Instagram, Facebook, WhatsApp Community, Chatbot എന്നിവയിലൂടെ തത്സമയ കണക്ഷൻ

Grama Reel, Ward Reels, Development Shots, People’s Voice മുതലായ ഇന്ററാക്ടീവ് ഫീച്ചറുകൾ

ഹെൽപ്പ് ഡെസ്ക് & ഇന്ററാക്ടീവ് സേവനങ്ങൾ

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെടാൻ Chatbot, Help Line, Complaint Box

വിവരാവകാശ അപേക്ഷകൾ, ലേഖനങ്ങൾ, തൽസമയ അറിയിപ്പുകൾ

ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം.ഗ്രാമീണ സംരംഭകർക്ക് കേരളം ഒട്ടാകെ വിപണന മാർക്കറ്റിംഗ് സംവിധാനം

ലേഖനങ്ങൾ, സർവീസ് ലിസ്റ്റുകൾ, പ്രൊഫൈൽ അപ്‌ലോഡുകൾ

വാർഷിക ഡോക്യുമെന്റേഷൻ & വീഡിയോകളിലൂടെ നാടിന്റെ ദൃശ്യചരിത്രം

ഓരോ തദ്ദേശസ്ഥാപനത്തിന്റെയും വാർഷിക വികസന പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ ഡോക്യുമെന്റേഷൻ.3, 5, 15 മിനിറ്റ് തുടങ്ങി വിവിധ ഫോർമാറ്റുകളിൽ ക്ലിപ്പുകൾ

സേവന അംഗീകാരങ്ങൾ & ഔദ്യോഗിക രജിസ്ട്രേഷൻ സംവിധാനം

തദ്ദേശക കണ്ണാടി, സ്മൃതിരേഖ പുരസ്കാരം,, സമഗ്ര, സേവന,സാഫല്യ എന്നീ അവാർഡുകൾക്ക് സ തദ്ദേശ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം.

ഓരോ വ്യക്തിയുടെ 5 വർഷത്തെ സേവന ചരിത്രം ഡിജിറ്റൽ ഫോർമാറ്റിൽ സംരക്ഷിക്കാനുള്ള അവസരം

തദ്ദേശകണ്ണാടി വെറും ഒരു വെബ്‌സൈറ്റ് അല്ല. ഇത് നമ്മുടെ നാടിന്റെ സൗന്ദര്യവും, സേവനങ്ങളും, പൊതുജനഭരണത്തിലേക്ക് കൂടുതൽ പൗരന്മാരെ ആകർഷിക്കാനുള്ള കണ്ണിയാണ്. ഓരോ തദ്ദേശസ്ഥാപനവും തങ്ങളുടെ വിശിഷ്ടത, സേവനം മുതലായവ ഇതിനകത്ത് ഉൾപ്പെടുത്തി നാടിനെ പ്രതിനിധീകരിക്കാൻ തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു.

കേരള പഞ്ചായത്ത് വാർത്താ ചാനൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന പ്രവർത്തനങ്ങൾ ( ഡോക്യുമെന്റേഷൻ, റീൽസ്, ഷോർട് വീഡിയോസ്, മറ്റ് പ്രോഗ്രാമുകൾ )

തദ്ദേശക കണ്ണാടി തദ്ദേശ രജിസ്ട്രേഷൻ


(തദ്ദേശസ്ഥാപന പരിധിയിലുള്ള സ്ഥാപനങ്ങൾക്കായി)


സ്മൃതിരേഖ പുരസ്കാരം

5 വർഷത്തെ തദ്ദേശസ്വയംഭരണ പ്രവർത്തനങ്ങൾ വിജയകരമായി നടത്തി, നാടിന്റെ വികസനത്തിനായി മഹത്തരമായ സംഭാവനകൾ നൽകിയ ജനപ്രതിനിധികൾക്ക് കേരള പഞ്ചായത്ത് വാർത്ത ചാനൽ നൽകുന്ന പുരസ്കാരം.

തുടർഭരണത്തിനും യുവജനത്തിനും മാതൃകയായി നല്ല ഭരണം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ ചിന്താതരംഗം സാമൂഹികചർച്ചയാകുന്ന വിധത്തിൽ വിലയിരുത്തലിലൂടെയും, ഡോക്യുമെന്റേഷൻ പ്രദർശനത്തിലൂടെയും പുരസ്കാര ജേതാവിന്റെ ഭരണനേട്ടങ്ങൾ അടയാളപ്പെടുത്തുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജനപ്രതിനിധികളെ പുരസ്കാരം നൽകി ആദരിക്കുകയാണ് ഈ പരിപാടിയിൽ കൂടി ഉദ്ദേശിക്കുന്നത്.

A.അർഹത മാനദണ്ഡങ്ങൾ
………….
പുരസ്കാരത്തിന് അപേക്ഷിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന അർഹത മാനദണ്ഡങ്ങൾ ബാധകമാണ്

1. ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്- മുൻസിപ്പാലിറ്റി- മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിൽ ഏതിലെങ്കിലും നിലവിൽ ജനപ്രതിനിധി ആയിരിക്കണം.
2. നൂതന ആശയങ്ങൾ നടപ്പിലാക്കിയവർ പരമാവധി ജനകീയമായ പ്രവർത്തനങ്ങൾ നടത്തിയവർ ആയിരിക്കണം.
3. നടത്തിയ പ്രവർത്തനങ്ങൾ അറിയിക്കുവാൻ കഴിയുന്ന രേഖകളായി നൽകാൻ ഉണ്ടായിരിക്കണം.
B. മുൻഗണന മാനദണ്ഡങ്ങൾ/വിലയിരുത്തൽ മാനദണ്ഡങ്ങൾ
(അഞ്ചുവർഷത്തെ പ്രവർത്തന അനുഭവത്തിലാണ് ഈ മാർക്ക്)
……………
മാനദണ്ഡം മാർക്ക്
……………….. ……………
1. ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
2. സുതാര്യമായി പ്രവർത്തനങ്ങൾ നടത്തുന്നു.
3. എല്ലാ പ്രവർത്തനങ്ങളും സാമൂഹ്യനീതിയിൽ അധിഷ്ഠിതമാണ്.
4. പ്രമേയങ്ങൾ ഭരണസമിതിയിൽ അവതരിപ്പിച്ച എണ്ണം.
5. നൂതനമായ ആശയം വികസിപ്പിച്ച്‌ നടപ്പിലാക്കി.
6. തനത് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
7. ഒരു വർഷത്തിലെ ഗ്രാമസഭയുടെ എണ്ണം, പങ്കാളിത്തം.
8. ഏറ്റവും മികച്ച കുടുംബശ്രീ പ്രവർത്തനം.
9. വാർഡിൽ വിവരാധിഷ്ഠിത വികസനം.
10. വാർഡിൽ ജാഗ്രത സമിതി പ്രവർത്തനം കാര്യക്ഷമമാണ്
11. ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയിൽ നൂതന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു.
12. മാതൃകാപരമായ ശുചിത്വ പ്രവർത്തനങ്ങൾ വാർഡിൽ നടത്തുന്നു.
13. ഒരു അതിദരിദ്രരും ഇല്ലാത്ത വാർഡ്.
14. തരിശ് രഹിത വാർഡ്.
15. എല്ലാവർക്കും കുടിവെള്ളം ലഭിക്കുന്ന വാർഡ്.
16. സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു.
17. വാർഡിലെ റോഡുകൾ.
18. MNREGS പ്രവർത്തനങ്ങൾ ഫലപ്രദമാണ്.

C. പുരസ്കാര ഘടകങ്ങൾ
…………
* സ്മൃതിരേഖ പുരസ്കാര പ്രശസ്തി പത്രം
* മൊമെന്റോ / ഫലകം
* ഓർമ്മപത്രം-അഞ്ചുവർഷം മുഴുവൻ പരിപാടികളുടെ നാൾവഴി അടങ്ങിയ കെ പി വി ന്യൂസ് തയ്യാറാക്കിയ ഡോക്യുമെന്റേഷൻ HD വീഡിയോ പ്രദർശനം.
* ഓൺലൈൻ വാർത്താ കവറേജ്-വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സവിശേഷ അവതരണം

E. പ്രധാന സംഭാവനകൾ ആയി 20 കൃത്യ പ്രവർത്തനങ്ങൾ

F. അപേക്ഷയോടൊപ്പം പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തെളിയിക്കാൻ കഴിയുന്ന തരത്തിലുള്ള വീഡിയോ, ഫോട്ടോസ്, കുറിപ്പ് എന്നിവ ഉണ്ടാകണം.

G.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി-2025 ഓഗസ്റ്റ് 31

H.അപേക്ഷകൾ കേരള പഞ്ചായത്ത് വാർത്ത ചാനൽ വെബ്സൈറ്റ് മുഖേനയോ, ഇമെയിൽ മുഖേനയോ നൽകാവുന്നതാണ്.

Website-https//-thaddesakakannadi.com

Email –keralapanchayathnews@gmail.com

വിശദവിവരങ്ങൾക്ക് – മറ്റ് സേവനങ്ങൾക്ക്
Contact us-7559890415,9037410981
Whatsapp-8139829209

സ്മൃതിരേഖ പുരസ്കാരം രജിസ്ട്രേഷൻ


ധ്വനി 2025

പഞ്ചവത്സര വികസന-സേവന യാത്രയുടെ പടവുകൾ പിന്നിട്ട ശേഷം ഒരുപാട് പ്രതീക്ഷകളും, പ്രചോദനങ്ങളും നിറഞ്ഞ ഒരു അദ്ധ്യായം തുറക്കുകയാണ്.
ധ്വനി 2025.

തദ്ദേശ ഭരണത്തിന്റെ 5 വർഷത്തെ വികസന യാത്രയ്ക്ക് ശേഷം തദ്ദേശ ജനപ്രതിനിധിക്ക് ജനപക്ഷ വികസന പ്രവർത്തനങ്ങൾക്കായി നൽകുന്ന വിശ്വാസപൂർണ്ണമായ അംഗീകാരവും, ഭാവിയിലെ പുതിയ ദിശാസൂചനയും കൂടിച്ചേർന്ന സംസ്ഥാനതല ആഘോഷ പരിപാടിയാണ് ധ്വനി 2025

ഇത് ഒരു ആഘോഷം മാത്രമല്ല 5വർഷ തദ്ദേശഭരണത്തിന്റെ യാത്രാമൊഴിയും, പാഠപുസ്തകവും ആണ്.

ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ കാലഘട്ടങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ, ജനപങ്കാളിത്തം, സാമൂഹിക മാറ്റങ്ങൾ എന്നിവയുടെ ദൃശ്യരൂപം ആണ് ഈ പ്രോഗ്രാം.

കേരള പഞ്ചായത്ത് വാർത്താ ചാനലും,നാറാത്ത് ഗ്രാമപഞ്ചായത്തും സംയുക്തമായി കണ്ണൂർ ജില്ല നാറാത്ത് കണ്ണാടിപ്പറമ്പ ദേശസേവ യുപി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ധ്വനി 2025 ലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു…

പ്രത്യേക പരിപാടികൾ

* നാറാത്ത് ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം
* തദ്ദേശക കണ്ണാടി പ്രകാശനം

* വികസനത്തിന്റെ നാൾവഴികളിലൂടെ,ചർച്ചാ വേദി
* സ്മൃതിരാവ്
* സ്മൃതിരേഖ പുരസ്കാര സമർപ്പണം
* കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ. നിരവധി എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ

കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ തദ്ദേശ ടൂറിസം പദ്ധതിയായ “കെ.പി.വി വിനോദസഞ്ചാരി”, ഓരോ പഞ്ചായത്തിലെയും അതുല്യമായ ടൂറിസം സാധ്യതകളെ കണ്ടെത്തുകയും, പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന അതുല്യ സംരംഭമാണ്.

പ്രകൃതിയുടെ ശാന്തതയും, സംസ്‌കാരത്തിന്റെ സമൃദ്ധിയും ഒത്തുചേരുന്ന ഗ്രാമീണ മേഖലയിലെയും, വനമേഖലയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി ചിത്രീകരിക്കുകയും, പ്രചരിപ്പിക്കുകയുമാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നത്.

പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തുക,പ്രചാരണങ്ങൾ വഴി വ്യാപകമാക്കുക

റിസോർട്ടുകൾ, ഭക്ഷണശാലകൾ, ഹോംസ്റ്റേകൾക്ക് എന്നിവയ്ക്ക് വികസനം

സഞ്ചാരമാർഗങ്ങൾ വികസിപ്പിച്ച് തൊഴിൽ സാദ്ധ്യത വർധിപ്പിക്കുക

തദ്ദേശ ടൂറിസം ഗ്രാമവികസനത്തിന്റെ ഹൃദയമാകുമ്പോൾ, കേരള പഞ്ചായത്ത് വാർത്ത ചാനലും ഒപ്പം ഉണ്ട്

Playlist

https://www.facebook.com/share/18xz82fRJN/

കേരളപഞ്ചായത്ത്
വാർത്ത ചാനൽ
*പുരസ്‌ക്കാരോത്സവം/
അന്തർദേശീയ തദ്ദേശ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ
………………………………….
കേരളത്തിലെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മികച്ച ജനപ്രതിനിധികൾ (പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ)
മികച്ച ഉദ്യോഗസ്ഥർ (ഗവൺമെന്റ് നോൺ ഗവൺമെന്റ്)
തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ,വേറിട്ട പ്രവർത്തനം നടത്തുന്നവർ, സാമൂഹ്യപ്രതിബദ്ധത ഉള്ളവർ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങ യൂണിറ്റുകൾ കൂടാതെ ജനകീയ ബോധവൽക്കരണ സിനിമ,ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആൽബം, റീൽസ്, മികച്ച കലാപ്രതിഭകൾ, സ്റ്റേജ് പ്രോഗ്രാം ആർട്ടിസ്റ്റുകൾ, തുടങ്ങിയ എല്ലാ മേഖലയിലുള്ളവർക്കും എല്ലാവർഷം തോറും സമഗ്ര- സേവന- സാഫല്യ പുരസ്കാരം നൽകി ആദരിച്ചുകൊണ്ട് കേരള പഞ്ചായത്ത് വാർത്താ ചാനൽ മാതൃകയാകുന്നു.

പുരസ്കാരത്തിന് അർഹരാകുന്നവർക്ക്*
1 ലക്ഷം രൂപ മുതൽ 5000 രൂപ വരെയുള്ള ക്യാഷ് പ്രൈസ്, പുരസ്കാര പത്രിക, മൊമെന്റോ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, നൂതന പദ്ധതികൾ എന്നിവയുടെ ഡോക്യുമെന്റേഷൻ ഫെസ്റ്റ് – ഫോട്ടോഗാലറി പ്രദർശനം

ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റ്

റീൽ &റിയൽ ഷോ

എഴുത്താണിക്കൂട്ടം- (*കവിത, കഥ തുടങ്ങി വിവിധ രചനകൾ)

ഗ്രാമീണകലാ കാഴ്ചകൾ-(ഗ്രാമീണകലാ ഫെസ്റ്റ്)

സംരംഭക വിപണനമേള-(കുടുംബശ്രീ മുതൽ വിവിധ സംരംഭകർ)

വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ

രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും കേരള പഞ്ചായത്ത് വാർത്താചാനലിന്റെ വെബ്സൈറ്റ് സന്ദർശിക്കുക

Award Resgistration

Email-keralapanchayathnews@gmail.com

വിശദവിവരങ്ങൾക്ക്
contact us- 7559890415, 9037410981